ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തി നല്‍കാന്‍ കേന്ദ്രഅംഗീകാരം,ആറുകോടി ജീവനക്കാര്‍ക്ക് നേട്ടം

Advertisement

ന്യൂഡല്‍ഹി. ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 8.15 ശതമാനമായി നിശ്ചയിച്ച ഇപിഎഫ്ഒയുടെ നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

മാര്‍ച്ചിലാണ് പലിശനിരക്കില്‍ ഇപിഎഫ്ഒ നേരിയ വര്‍ധന വരുത്തിയത്. ഇത് പ്രാബല്യത്തില്‍ വരണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വേണമായിരുന്നു. നിരക്ക് ഉയര്‍ത്താന്‍ ധനമന്ത്രാലയം പച്ചക്കൊടി കാണിച്ചതോടെ, ആറുകോടി ജീവനക്കാര്‍ക്കാണ് ഗുണം ചെയ്യുക.

2022 മാര്‍ച്ചില്‍ ഇപിഎഫ്ഒ പലിശനിരക്ക് 8.10 ശതമാനമായി കുറച്ചത് തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു ഇത്. 8.50 ശതമാനത്തില്‍ നിന്നാണ് 8.10 ശതമാനമായി കുറച്ചത്. ഇതിലാണ് നേരിയ വര്‍ധന വരുത്തിയത്.

Advertisement