സഭാ സ്തംഭനം,മണിപ്പൂർ വിഷയത്തിൽ ഇന്നും സമവായമില്ല

Advertisement

ന്യൂഡെല്‍ഹി . മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഇന്നും സമവായമില്ല. മണിപ്പൂർ വിഷയത്തിൽ സമ്പൂർണ്ണ ചർച്ച വേണമെന്ന് പ്രതിപക്ഷ ആവശ്യത്തിലുണ്ടായ പ്രതിഷേധം ഇന്നും ഇരു സഭ നടപടികളെയും സ്തംഭിച്ചു. പ്രതിപക്ഷത്തിന്റെ ആത്മാർത്ഥത ഇല്ലായ്മയാണ് സഭാസ്തംഭനം വ്യക്തമാക്കുന്നതെന്ന് ഭരണപക്ഷവും, സർക്കാർ മണിപ്പൂർ വിഷയത്തിൽ ഒളിച്ചോടുന്നതിന് തെളിവാണ് പ്രധാനമന്ത്രി മറുപടി പറയാൻ തയ്യാറല്ലാത്തതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.

ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിന് തുടർച്ചയായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. മറ്റ് നടപടികൾ എല്ലാം ഉപേക്ഷിച്ച് മണിപ്പൂർ വിഷയത്തിൽ സമ്പൂർണ്ണ ചർച്ച വേണമെന്ന് ലോക സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ചെയർ ഇതിന് അനുവാദം നല്കിയില്ല. ചോദ്യോത്തര വേളയുമായ് മുന്നോട്ട് പോകനായിരുന്നു നീക്കം. ഇതോടെ സഭാ നടപടികൾ ബഹളത്തിൽ കലാശിച്ചു. തുടർന്ന് 2 മണിവരെഉള്ള നടപടികൾ ഉപേക്ഷിച്ചു.

രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അടിയന്തരപ്രമേയ ആവശ്യങ്ങൾ ഒന്നായ് പരിഗണിച്ച് അവതരണാനുമതി നിഷേധിച്ചു. ഇതിനിടെ മണിപ്പൂർ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷമാണ് ഒളിച്ചൊടുന്നതെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. വ്യവസ്ഥകളോടെ അല്ല സമ്പൂർണ്ണമായ ചർച്ചയാണ് വേണ്ടതെന്ന് മല്ലികാർജ്ജുൻ ഖാർഗ്ഗേയുടെ മറുപടി.

തുടർച്ചയായ നാലാം ദിവസ്സമാണ് സഭാ നടപടികൾ തടസ്സപ്പെടുന്നത്

Advertisement