ഐആർസിടിസി സൈറ്റിലെ തകരാർ പരിഹരിച്ചു,വലഞ്ഞത് ലക്ഷക്കണക്കിന് യാത്രക്കാര്‍

Advertisement

ന്യൂഡൽഹി. ഐആർസിടിസി ( ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ‌) സൈറ്റ് പണിമുടക്കി. ഉച്ചകഴിഞ്ഞതോടെ സൈറ്റിലെ തകരാർ പരിഹരിച്ചുവെന്ന് ഐആർസിടിസി.ഇപ്പോള്‍ വെബ് സൈറ്റിലും ആപ്ളിക്കേഷനിലും ബുക്കിങ് തുടരാം. ഇന്നു രാവിലെ മുതൽ സൈറ്റ് തകരാറിലായിരുന്നു

ഇതോടെ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു. സാങ്കേതിക തകരാറ് മൂലമാണ് സൈറ്റ് പണിമുടക്കിയതെന്നാണ് റിപ്പോർട്ട്.

ഓൺലൈൻ‌ റിസർവേഷൻ തടസ്സപ്പെട്ടത് ചൊവ്വാഴ്ച രാവിലെ മുതലാണ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.

Advertisement