ഇംഫാല്‍. ന്യൂഡെല്‍ഹി. മിസോറാം മുഖ്യമന്ത്രി ക്കെതിരെ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്.മണിപ്പൂരിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതംഗയോട്, ബിരേൻ സിംഗ്. കുകി വിഭാഗത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന റാലിയിൽ സോറാംതംഗ പങ്കെടുത്തതിനെതിരെയാണ് പ്രതികരണം.
മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന്റ ഭാഗമായി കുകി വിമത സംഘടനകളുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം ചർച്ച നടത്തി.കുകികൾക്കായി പ്രത്യേക സ്വയം ഭരണ പ്രദേശം വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.നേരത്തെ ഉന്നയിച്ച ടെറിട്ടോറിയൽ കൗൺസിലിന് പകരം, വേറിട്ട സ്വന്തം ഭരണ പ്രദേശമാണ് നിലവിൽ കുകികൾ മുന്നോട്ട് വയ്ക്കുന്നത്. ഇംഫാലിൽ നിന്നും കുകികൾ പുറത്താക്കപ്പെട്ടതിനാൽ ഭരണപരമായ ഒരു സംവിധാനം വേണമെന്നതിലാണ് സ്വയം ഭരണ പ്രദേശം ആവശ്യപ്പെടുന്നതെന്ന് കുകികൾ വ്യക്തമാക്കി.
അതേസമയം മണിപ്പൂർ വിഷയം ഇന്നും ലോകസഭയിൽ പ്രതിപക്ഷം ഉന്നയിക്കും. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി ലഭിച്ചിട്ടുണ്ടെൻകിലും പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്നോട്ട് പോകെണ്ട എന്ന് തിരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ലോകസഭയിലും രാജ്യസഭയിലും വിഷയത്തിൽ അടിയന്തിരപ്രമേയ നോട്ടീസ് കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികൾ നല്കും. സഭ യുടെ മറ്റ് നടപടികൾ നിർത്തി വച്ച് വിഷയം ചർച്ച ചെയ്യണം എന്നാണ് ആവശ്യം. ഇന്നലെയും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാ നടപടികൾ ഉച്ചവരെ തടസ്സപ്പെട്ടിരുന്നു. ഉച്ചയ്ക്ക് പ്രതിപക്ഷം ഇരു സഭകളും ബഹിഷ്ക്കരിച്ചതോടെ ആണ് നിയമനിർമ്മാണ അജണ്ടകളിലെയ്ക്ക് കടക്കാൻ സഭകൾക്ക് സാധിച്ചത്.