ഉത്തരേന്ത്യയെ ആശങ്കയിലാക്കി ശക്തമായ മഴ

Advertisement

ന്യൂഡെല്‍ഹി.ഉത്തരേന്ത്യയെ ആശങ്കയിലാക്കി ശക്തമായ മഴ തുടരുന്നു.പഞ്ചാബ്, ഹരിയാന,ചണ്ഡീഗഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.കനത്ത മഴ തുടരുന്നതിനാൽ യമുനയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി.

തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നിലവിൽ മുംബൈ രത്നഗിരി റായ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഇന്നലെ രാത്രി അതിശകതമായ മഴയാണ് പെയ്തത്.ജൂൺ 24 ന് ആരംഭിച്ച മൺസൂണിൽ ഹിമാചൽ പ്രദേശിൽ മാത്രം ഏകദേശം 652 വീടുകളാണ് പൂർണ്ണമായും തകർന്നത്.അതേസമയം ദക്ഷിണ ഇന്ത്യയിലും മഴ ശക്തി പ്രാപിക്കുകയാണ്.

Advertisement