എൻഫോമെന്റ് ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി സുപ്രീംകോടതി നീട്ടി

Advertisement

ന്യൂഡെല്‍ഹി.എൻഫോമെന്റ് ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടി സുപ്രീംകോടതി.സെപ്റ്റംബർ 15 വരെയാണ് കാലാവധി നീട്ടി നൽകിയത്. ദേശീയ താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി .

രാജ്യാന്തര സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ അവലോകനം പരിഗണിച്ചാണ് കാലാവധി നീട്ടാനുള്ള തീരുമാനം.കാലാവധി നീട്ടി നല്‍കാനുള്ള അപേക്ഷയുമായി ഇനി കോടതിയെ സമീപിക്കരുതെന്ന് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഒക്ടോബർ 15 വരെ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത് .ഇ.ഡി മേധാവിയുടെ കാലാവധി മൂന്നാം തവണയും നീട്ടുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു