ന്യൂഡെല്‍ഹി. തുടർച്ചയായ ഏഴാം ദിവസവും മണിപ്പൂർ കലാപത്തിൽ പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ദ്ധമാകും . മണിപൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്.അതെ സമയം സഭയിൽ ചർച്ച നടക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ എം പിമാർ സാഹചര്യം വിലയിരുത്താൻ നാളെ മണിപൂരിലേക്ക് പോകും. 2ദിവസത്തെ സന്ദർശനമാണ് എംപിമാർ നടത്തുക.
രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് ആം ആദ്മി അംഗം സഞ്ജയ് സിംഗിന്റെ രാപ്പകൽ സമരവും പാർലമെന്റ് വളപ്പിൽ തുടരുകയാണ്. അതെ സമയം പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുകയാണ് ഭരണപക്ഷം.