ന്യൂഡെല്‍ഹി.രാഹുൽ ഗാന്ധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ. ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ഫോട്ടോ രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കമ്മിഷൻ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.
പോസ്റ്റ് പിൻവലിക്കാത്തതിന് രാഹുൽ ഗാന്ധിക്കെതിരെയും ട്വിറ്ററിനെതിരെയും നടപടി വേണമെന്നും ആവശ്യം. രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ബാലാവകാശ കമ്മിഷൻ കോടതിയെ നിലപാട് അറിയിച്ചത്. 2021 ൽ ഡൽഹി കന്റോൺമെന്റിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് രാഹുൽഗാന്ധിക്കെതിരായി ഉയർന്ന ആരോപണം