അറിയാത്ത നമ്പരില്‍നിന്നു ചൊറിയുന്നവരെ തടയാന്‍ പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ് ആപ്

Advertisement

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.

അറിയാത്ത നമ്ബറില്‍ നിന്നുള്ള മെസേജ് വന്നാല്‍ ഉപയോക്താവിനെ ജാഗ്രതപ്പെടുത്തുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.

അറിയാത്ത നമ്ബറില്‍ നിന്ന് മെസേജ് വന്നാല്‍ പുതിയ സ്‌ക്രീന്‍ തെളിഞ്ഞുവരുന്ന രീതിയിലാണ് ക്രമീകരണം. ഇത്തരത്തില്‍ മെസേജ് വന്നാല്‍ എന്തുചെയ്യണമെന്ന് നിര്‍ദേശിക്കുന്ന തരത്തിലാണ് സ്‌ക്രീന്‍. അറിയാത്ത നമ്ബര്‍ ആയത് കൊണ്ട് ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താവിന് ഓപ്ഷന്‍ നല്‍കുന്ന തരത്തിലാണ് സംവിധാനം.

ഇതിന് പുറമേ ഏങ്ങനെ സുരക്ഷാ ഉറപ്പാക്കാമെന്ന ടിപ്പുകളും ഉപയോക്താവിന് നല്‍കും. അജ്ഞാത നമ്ബറില്‍ നിന്നുള്ള മെസേജിന് മറുപടി നല്‍കുന്നതിന് മുന്‍പ് പ്രൊഫൈല്‍ ഫോട്ടോയും നെയിമും ഫോണ്‍ നമ്ബറിലെ കണ്‍ട്രി കോഡും പരിശോധിക്കാന്‍ ഉപയോക്താവിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ടിപ്പുകള്‍. ആന്‍ഡ്രോയിഡ് അപ്ഡേറ്റിനായി പുതിയ വാട്സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

Advertisement