അഞ്ചു സംസ്ഥാനങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Advertisement

ശക്തമായ മഴ മുന്നറിയിപ്പിൽ അഞ്ചു സംസ്ഥാനങ്ങൾ.മഹാരാഷ്ട്ര ഗുജറാത്ത് തെലങ്കാന കർണാടക ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കളിൽ രണ്ടുദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മഹാരാഷ്ട്ര കൊലപ്പൂരിൽ പെയ്ത മഴയിൽ ജനവാസ മേഖലകളിൽ വെള്ളം കയറി.

മുംബൈയിലെ 7 തടാകങ്ങളാണ് ശക്തമായ മഴയിൽ നിറഞ്ഞൊഴുകിയത്.ചന്ദ്രപൂർ ജില്ലയിലെ ഇരായി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടതിനെ തുടർന്ന് പത്തൻപുരയിലെ ജനവാസ മേഖല വെള്ളത്തിനടിയിലായി.ഗോണ്ടിയ ജില്ലയിലെ ഒരു ഗ്രാമത്തിൽ രണ്ട് കുട്ടികൾ ഇന്നലെ നദിയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു

Advertisement