സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു; കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

Advertisement

ബംഗലൂരു: സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടക ദാവന്‍ഗരെയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ആത്മഹത്യ ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ പ്രണയത്തിലായിരുന്നു. രണ്ടുമാസം മുമ്പ് കോളജിന്റെ ടെറസില്‍ വെച്ചുള്ള ഇവരുടെ സ്വകാര്യദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. വീഡിയോ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ക്കും ലഭിച്ചു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചത്. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരുടേയും മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisement