മുംബൈ.ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം : ആറ് ലക്ഷം കോടി ഡോളര്‍ ആയി ഉയരും.ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം അടുത്ത ഏഴ് വര്‍ഷം കഴിയുമ്പോള്‍ 2030ഓടെ ആറ് ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച് റിപ്പോര്‍ട്ട്.
2023ലെ ജിഡിപി 3.5 ലക്ഷം കോടി ഡോളറാണ്. ആളോഹരി വരുമാനമാകട്ടെ 2030ല്‍ നാലായിരം ഡോളര്‍ ആയി ഉയരും.2022ലെ ആളോഹരി വരുമാനം വെറും 2,450 ഡോളര്‍ മാത്രമാണ്.
ഇന്ത്യ താഴ്ന്ന ഇടത്തരം വരുമാനക്കാരുടെ സമ്പദ്ഘടനയില്‍ നിന്നും ഉയര്‍ന്ന ഇടത്തരം വരുമാനക്കാരുടെ സമ്പദ്ഘടനയായി മാറും എന്നും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച് റിപ്പോര്‍ട്ട്.