ട്രോളി ബാഗില്‍ 47 പാമ്പുകളും അപൂര്‍വ ഇനം പല്ലികളും; വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്‍ പിടിയില്‍

Advertisement

വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ട്രോളി ബാഗില്‍ നിന്നും 47 പാമ്പുകളെയും രണ്ട് അപൂര്‍വ ഇനത്തില്‍പ്പെട്ട പല്ലികളെയും കണ്ടെടുത്തു. ട്രിച്ചി വിമാനത്താവളത്തില്‍ ക്വാലാലംപൂരില്‍ നിന്ന് എത്തിയ യാത്രക്കാരനായ മുഹമ്മദ് മൊയ്തീനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.
യാത്രക്കാരനെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ മൊയ്തീനെ തടഞ്ഞ് ബാഗ് പരിശോധിക്കുകയായിരുന്നു. ബാഗുകളിലെ പ്രത്യേകം അറകളില്‍ വിവിധ ഇനങ്ങളിലും വലിപ്പത്തിലുള്ള പാമ്പുകളെ പെട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇഴജന്തുക്കളെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. മൊയ്തീനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.