ജയ്പൂർ – മുംബൈ ട്രെയിൻ വെടിവെപ്പിൽ സമഗ്രമായ അന്വേഷണം നടത്താൻ റെയിൽവേ

Advertisement

മുംബൈ. ജയ്പൂർ – മുംബൈ ട്രെയിൻ വെടിവെപ്പിൽ സമഗ്രമായ അന്വേഷണം നടത്താൻ റെയിൽവേ ഉന്നതതല സമിതി രൂപീകരിച്ചു.അഡീഷണൽ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.

മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സി.ടി ചേതൻ ഒപ്പം ഉണ്ടായിരുന്ന നാലുപേരെ വെടിവച്ചുകൊന്നത് ഇന്നലെ പുലര്‍ച്ചെയാണ്. ജയ്പൂര്‍-മുംബൈ എക്സ്പ്രസിന്റെ ബി5 കോച്ചില്‍ മൂന്ന് യാത്രക്കാരെയും ഒരു സഹപ്രവര്‍ത്തകനെയുമാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് കൊലപ്പെടുത്തിയത്. ഇയാളെ ആയുധസഹിതം പിടികൂടി.

പാൽഘർ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.കൊല്ലപ്പെട്ടവർക്കായി റെയിൽവേ ധനസഹായവും ഏർപ്പെടുത്തി.കൃത്യം നടത്തുമ്പോൾ പ്രതി മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം

Advertisement