ചെന്നൈയിൽ രണ്ട് ഗുണ്ടകൾ പോലിസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

Advertisement

ചെന്നൈ: ഗുടുവഞ്ചേരിയിൽ ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഗുണ്ടകൾ വെടിയേറ്റ് മരിച്ചു.
നിരവധി കൊലപാതക കേസുകളിലെ പ്രതികളായ രമേശ് ,ചോട്ടാവിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.വാഹന പരിശോധനയ്ക്കിടെ വാളുമായി പോലീസിനെ അക്രമിക്കുകയായിരുന്നു. രമേശ് 10 ഉം വിനോദ് 5 ഉം കൊലക്കേസുകളിലെ പ്രതികളാണ്. വാഹനങ്ങൾ പരിശോധിക്കുന്നതിനിനെ കാറിൽ നിന്ന് ഇറങ്ങിയ സംഘം മാരകായുധങ്ങളുമായി പോലീസിനെ അക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.