ലോകമാന്യ തിലക് പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി

Advertisement

പൂനെ.ലോകമാന്യ തിലക് പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി.പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിസ്മരണീയ നിമിഷം എന്ന് വിശേഷിപ്പിച്ചു. പുരസ്കാരം 140 കോടി ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്നും സ്വാതന്ത്ര്യ സമരത്തിലെ ലോകമാന്യതിലകിന്റെ പങ്ക് കുറച്ചു വാക്കുകൾ കൊണ്ട് പറയുവാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.ചടങ്ങിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ് അജിത്ത് പവാർ,എൻ സി പി അധ്യക്ഷൻ ശരത് പവാർ എന്നിവർ പങ്കെടുത്തു. എൻ. സി.പി പിളർപ്പിനു ശേഷം ആദ്യമായാണ് നരേന്ദ്രമോദിക്കൊപ്പം ശരദ് പവാർ വേദി പങ്കിടുന്നത്.

അതേസമയം പൂനയിലെ മെട്രോ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി കർണാടക രാജസ്ഥാൻ സർക്കാരുകളെ വിമർശിച്ചു.കർണാടക സർക്കാർ വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്.എന്നാൽ ഇപ്പോൾ വികസനത്തിന് തങ്ങളുടെ പക്കൽ പണം ഇല്ലെന്ന് കർണാടക സർക്കാർ അംഗീകരിക്കുന്നു.രാജസ്ഥാനിലും സമാനസ്ഥിതിയാണെന്നും പ്രധാനമന്ത്രിയുടെ വിമർശനം