ആര്‍ട്ടിക്കിള്‍ 370, സുപ്രീംകോടതി ഇന്നുമുതൽ വാദം കേൾക്കും

Advertisement

ന്യൂഡെല്‍ഹി.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീംകോടതി ഇന്നുമുതൽ വാദം കേൾക്കും. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സുപ്രിം കോടതി കേന്ദ്രസർക്കാർ സമർപ്പിച്ച പുതിയ സത്യവാങ്ങ്മൂലം പരിഗണിയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു . ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢന് പുറമെ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ച് അംഗങ്ങൾ.
ഇന്ന് മുതൽ തിങ്കളും വെള്ളിയും ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസവും ബൻച് കേസ് പരിഗണിയ്കും. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസർക്കാർ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 20ഓളം ഹരജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.