മണിപ്പൂർ വിഷയം, പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടി

Advertisement

ന്യൂഡെല്‍ഹി . മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് നടപടികൾ പ്രക്ഷുബ്ദമാകും. അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടിയിട്ടുണ്ട്. സഭ മറ്റ് നടപടികൾ ഉപേക്ഷിച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണം എന്നാണ് ആവശ്യം. അതേസമയം അവിശ്വാസ പ്രമേയ അവതരണത്തിന് മുൻപ് സഭയുടെ മേശപ്പുറത്തുള്ള എല്ലാ ബില്ലുകളും പാസാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇന്ന് ലോകസഭ ഡൽഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും രാജ്യസഭ വനസം രക്ഷണ ഭേഭഗതി ഉൾപ്പടെയുള്ള 3 ബില്ലുകളും പരിഗണിയ്ക്കും.

ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയ അനുകൂല വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ ഇന്നലെ ആണ് അവതരിപ്പിച്ചത്. കനത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്നും സുപ്രീംകോടതി വിധിയെ മറികടക്കാനായി ബില്‍ കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്‍ അവതരണത്തെ എതിര്‍ത്തു. അതേസമയം, ഡല്‍ഹിയെ സംബന്ധിച്ച് ഏത് നിയമനിര്‍മാണവും നടത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധി വ്യക്തതവരുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് രാഷ്ട്രീയപരിഗണനകള്‍ മൂലമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശബ്ദവോട്ടോടെ ലോക സഭ അവതരണാനുമതി നല്‍കി. ഇന്ന് ബില്ലിന്മേൽ ചർച്ചയും വോട്ടെടുപ്പും നടക്കും.

Advertisement