സ്പീക്കറെ അനുനയിപ്പിയ്ക്കാൻ ശ്രമിച്ച് സർക്കാർ

Advertisement

ന്യൂഡെല്‍ഹി. ഇടഞ്ഞ സ്പീക്കറെ അനുനയിപ്പിയ്ക്കാൻ ശ്രമിച്ച് സർക്കാർ. വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പാര്‍ലമെന്റില്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ അവിശ്വാസ പ്രമേയ അവതരണം വരെ സഭാനടപടികള്‍ നിയന്ത്രിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തീരുമാനിച്ചിരുന്നു.എം.പിമാര്‍ സഭയുടെ അന്തസ്സിനനുസരിച്ച് പെരുമാറുന്നില്ല എന്നതാണ് സ്പീക്കറുടെ ആക്ഷേപം

സഭയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും ഓം ബിര്‍ള കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.പാർലമെന്ററികാര്യമന്ത്രി ആണ് സ്പീക്കറുമായി ആശയ വിനിമയം നടത്തിയത്

Advertisement