പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്‍ജറില്‍ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു

Advertisement

പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്‍ജറില്‍ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറിലാണ് ദാരുണസംഭവമുണ്ടായത്. കുട്ടി ചാര്‍ജര്‍ പിന്നില്‍ കടിക്കുകയായിരുന്നു.
സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകള്‍ സാന്നിധ്യയാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നതാണ് അപകടത്തിനു കാരണമായത്. കുഞ്ഞ് ചാര്‍ജര്‍ കയ്യിലെടുത്ത് പിന്‍ വായില്‍ ഇടുകയായിരുന്നു. ഷോക്കേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അപകടം.

Advertisement