മണിപ്പൂരിൽ കുക്കി വിഭാഗങ്ങളുടെ കൂട്ട ശവസംസ്കാരം ഹൈക്കോടതി തടഞ്ഞു

Advertisement

ഇംഫാല്‍.മണിപ്പൂരിൽ കുക്കി വിഭാഗങ്ങളുടെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈക്കോടതി . തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം.കേന്ദ്രസംസ്ഥാന സർക്കാറുകൾക്കാണ് വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് നിർദ്ദേശിച്ചു.ശവസംസ്കാരത്തെ ചൊല്ലി സംഘർഷസാഹചര്യം തുടരുന്നു. അതിനിടെ മണിപ്പൂർ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇംഫാൽ അതിരൂപത വികാർ ജനറൽ ഫാദർ വർഗീസ് വേലിക്കകം രംഗത്ത് എത്തി. ക്രൈസ്തവർക്കെതിരെ ആസൂത്രിത ആക്രമണം നടന്നെന്നും ഫാദർ വർഗീസ് വേലിക്കകം ട്വന്റി ഫോറിനോട് പറഞ്ഞു

ഇൻറർനാഷണൽ മെയ്തെയ് ഫോറം നൽകിയ ഹർജിയിൽ അടിയന്തരമായി ഇടപ്പെട്ട മണിപ്പൂർ ഹൈക്കോടതി, സംസ്ക്കാരം നടത്തേണ്ട സ്ഥലത്തിൽ സമവായം ഉണ്ടാക്കണമെന്ന് നിർദ്ദേശിച്ചു.
തൽസ്ഥി തുടരാനാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ നിർദ്ദേശം.ഒരാഴ്ചത്തേക്കാണ് സംസ്ക്കാരം തടഞ്ഞത്.രാവിലെ കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസിന്റെ വസതിക്കു മുമ്പിൽ ഇരു വിഭാഗങ്ങളും തടിച്ചുകൂടിയിരുന്നു.കൂട്ടസംസ്കാരം നടക്കുന്ന ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിഗ്രാമമായ തൗബംഗ തങ്ങളുടെതാണെന്ന് മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണ് സംഘർഷ സാഹചര്യം രൂപപ്പെട്ടത്.

കുക്കി വിഭാഗം നിലപാടെടുത്തതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടലുണ്ടായത്.പ്രദേശത്ത് പൊലീസിനെയും അസം റൈഫിൾസിനെയും വിന്യസിച്ചു.സംസ്കാര ചടങ്ങ് നടത്താൻ നിശ്ചയിച്ച സ്ഥലം ശ്മശാനം ആക്കാനുള്ള ആലോചനയിലാണ് ആഭ്യന്തരമന്ത്രാലയം .കൂട്ടസംസ്കാരം 7 ദിവസം കൂടി നീട്ടിവയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായി ഐടിഎൽഎഫ് അറിയിച്ചു.അതിനിടെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും അക്രമങ്ങൾക്ക് പിന്നിൽ സ്ഥാപിത താല്പര്യമാണെന്നും ഫാദർ വർഗീസ് വേലിക്കകം തുറന്നടിച്ചു.സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വിമർശനം

ഇന്നലെ ഇംഫാലിലെ ലാംഗോളിൽ വീടിന് തീയിട്ട സംഭവത്തിൽ 3 പേരെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു

Advertisement