പിന്നിൽ ഗൂഢാലോചന,ഹരിയാന സംഘര്‍ഷത്തിന്‍റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

Advertisement

ചണ്ഡീഗഡ്.ഹരിയാന നൂഹ് സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അന്വേഷണം എന്‍ഐഎ യ്ക്ക് കൈമാറിയേക്കും.കേസിലെ പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയായത്തിന് ശേഷമായിരിക്കും എന്‍ഐഎ അന്വേഷണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ട് .എന്‍ഐഎ അന്വേഷണത്തിനുള്ള ശുപാർശ പോലീസ് ഉടൻ സർക്കാരിന് കൈമാറും എന്നാണ് വിവരം. അതേസമയം ഹരിയാനയിലെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടാൻ തീരുമാനം. നൂഹ് ഫരീദാബാദ് പാൽവൽ ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും.മൂന്നുദിവസത്തേക്ക് ആയിരിക്കും ഇന്റർനെറ്റ് നിരോധനം തുടരുക