ചെന്നൈ: തമിഴ് നടന് മോഹന്‍ തെരുവില്‍ മരിച്ച നിലയില്‍. 60 വയസ്സായിരുന്നു. മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദങ്ങള്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് മോഹന്‍.
കടുത്ത ദാരിദ്ര്യത്തിലായിരുന്ന നടന് കഴിഞ്ഞ കുറച്ചു കാലമായി ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കഴിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തു വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. ഇതേത്തുടര്‍ന്ന് ഒറ്റപ്പെട്ട നടന്, സിനിമകളിലും അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് തിരുപ്പരന്കുണ്ഡ്രത്തെത്തിയ മോഹന്‍ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചു വന്നത്.
1980 കളിലെയും 1990 കളിലെയും സിനിമകളില്‍ ഹാസ്യകഥാപാത്രമായി മോഹന്‍ തിളങ്ങിയിരുന്നു. ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന ചിത്രത്തില്‍ കമല്ഹാസന് അവതരിപ്പിച്ച അപ്പുവിന്റെ സുഹൃത്തായിട്ടാണ് മോഹന്‍ വേഷമിട്ടത്.
ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന് കടവുള്‍ എന്നിവയുള്‍പ്പെടെ ഏതാനും ചിത്രങ്ങളിലും മോഹന്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.