അപകീർത്തി കേസിൽ രാഹുലിന് ആശ്വാസം, എം പി സ്ഥാനം തിരികെ കിട്ടും

Advertisement

ന്യൂഡെല്‍ഹി. മോദി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷക്ക് സുപ്രിംകോടതി സ്‌റ്റേചെയ്തു. എംപി സ്ഥാനം തിരികെ കിട്ടും. രണ്ടുവര്‍ഷമെന്ന ശിക്ഷാവിധി അല്‍പം കുറച്ചാല്‍ എംപി സ്ഥാനം നഷ്ടപ്പെടില്ല.അന്തിമവിധി വരെ സ്റ്റേതുടരും. വിചാരണകോടതി വിധിയെ കോടതി വിമര്‍ശിച്ചു. ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ കേസിലെ വിധി രാഹുലിനും കോണ്‍ഗ്രസിനും മാത്രമല്ല പ്രതിപക്ഷനിരയ്ക്കാകെ ആത്മവിശ്വാസം പകരും

അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. .’മോദി’ പരാമർശത്തിലെ അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ എത്തിയത്. രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി കഴിഞ്ഞ തവണ പരിഗണിച്ച സുപ്രീം കോടതി, പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ് അയച്ചിരുന്നു.

രാഹുൽ ഗാന്ധിക്ക് ധാർഷ്ട്യമാണെന്ന് ആരോപിച്ച് പരാതിക്കാരനായ പൂർണേഷ് മോദി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ, കേസിൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

Advertisement