പാർക്ക് ചെയ്യുമ്പോൾ ഡോർ അടയ്ക്കേണ്ടേ? ആദ്യം അടച്ചു പിന്നെ പൊളിച്ചു; വൈറലായി കുറുമ്പ്…

Advertisement

ന്യൂഡൽഹി: വാച്ച് ടവറിന് താഴെ നിർത്തിയിട്ട വനംവകുപ്പിൻറെ വാഹനത്തിൻറെ ഡോറുകൾ അടച്ച് ചെറിയൊരു തട്ടുംകൊടുത്ത് കാട്ടാന. നാലു ഡോറുകളും തുറന്ന നിലയിലുള്ള വാഹനത്തിന് അരികിലേക്ക് എത്തുന്ന കാട്ടാന വലതുവശത്തെ രണ്ട് ഡോറുകളും തുമ്പി കൈ ഉപയോഗിച്ച് അടയ്ക്കുന്നതും പിന്നീട് പിന്നിലെ ഡോറിനോട് ചേർന്ന് രണ്ട് തട്ട് കൊടുത്ത ശേഷം പിൻ തിരിഞ്ഞ് വാലും ചുരുട്ടി ഓടി മറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കാസ്വാനാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കാട്ടാനയുടെ കുറുമ്പ് എന്ന രീതിക്കാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറിയ പങ്കും. കാട്ടാന തട്ടുമ്പോൾ വനംവകുപ്പിൻറെ വാഹനം അടിമുടി ഇളകുന്നുണ്ട്. മറുവശത്തേക്ക് മറിയുന്നതിന് മുൻപ് കാട്ടാന കുറുമ്പ് അവസാനിപ്പിച്ചത് മൂലം വാഹനത്തിന് ഗുരുതരമായ കേടുപാടുകൾ ഇല്ലെന്നാണ് വിവരം. കാട്ടാനയുടെ തമാശ, ജീവനക്കാർ ടവറിലായത് ഭാഗ്യം. കാട്ടിലെ ജീവിതം ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് പ്രവീൺ കാസ്വാൻ വീഡിയ പങ്കുവച്ചിരിക്കുന്നത്.

Advertisement