മിണ്ടാതിരിക്കൂ, അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്തും; പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രിമീനാക്ഷി ലേഖി

Advertisement

ന്യൂഡൽഹി. ഡൽഹി ഭരണ നിയന്ത്രണ ബില്ലിനുമേൽ വ്യാഴാഴ്ച്ച ലോക്സഭയിൽ ചർച്ച നടത്തുന്നതിനിടെ കേന്ദ്രമന്ത്രി മീനാഷി ലേഖിയുടെ പരാമർശം വിവാദത്തിൽ. പ്രതിപക്ഷ എംപിമാരോട് മിണ്ടാതിരിക്കണമെന്നും അല്ലാത്ത പക്ഷം എൻഫോർസ്മെന്‍റ് ഡയറക്‌ടറേറ്റ് നിങ്ങളുടെ വീട്ടിലെത്തുമെന്ന പരാമർശമാണ് വിവാദമായത്.

ലോക്സഭാ ബില്ലിൻമേലുള്ള ചർച്ചക്കിടെ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉന്നയിക്കുന്നതിനിടെയാണ് ‘‘ഏക് മിനിറ്റ്.. ഏക് മിനിറ്റ്. ശാന്ത് രഹോ, തുംഹാരേ ഘർ ന ഇഡി ആ ജായേ’’ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം) എന്ന ഭീഷണി ഉയർന്നത്.

കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നെന്ന പ്രതിപക്ഷ വാദത്തെ തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ ഭീഷണിയെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. മീനാക്ഷി ലേഖിയുടെ പരാമർശം ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി യെ ഉപയോഗിക്കുമെന്ന് മന്ത്രിമാർ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോരലെ പറഞ്ഞു.

Advertisement