തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള; രക്ഷപ്പെട്ടത് തലനാരിഴക്ക്

Advertisement

തമിഴ്നാട് : ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലക്ക് നേരെ കുതിച്ച് ചാടി ജെല്ലിക്കെട്ട് കാള. പ്രവർത്തകർ സമയോചിതമായി ഇടപെട്ടതിനാൽ കാളയെ പിടിച്ചുകെട്ടാനും ഇതുവഴി അണ്ണാമല പരുക്കേൽക്കാതെ രക്ഷപ്പെടാനും സാധിച്ചു. അണ്ണാമല നടത്തുന്ന പദയാത്ര മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം.

പദയാത്ര ആരംഭിക്കുന്ന സ്ഥലത്ത് പത്തോളം ജെല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയിലൊന്നാണ് ബിജെപി നേതാവിന് നേരെ കുതിച്ച് ചാടിയത്. ഉടനെ പ്രവർത്തകർ കാളയെ പിടിച്ചുകെട്ടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.