മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇംഫാലിൽ 15 വീടുകൾക്ക് തീയിട്ടു; കേസ് ഇന്ന് സുപ്രീം കോടതിയിൽ

Advertisement

ഇംഫാൽ: മണിപ്പൂരിൽ അയവില്ലാതെ സംഘർഷം തുടരുന്നു. ഇംഫാൽ വെസ്റ്റിൽ 15 വീടുകൾക്ക് കൂടി അക്രമികൾ തീയിട്ടു. ലാംഗോൾ ഗെയിംസ് ഗ്രാമത്തിലാണ് അക്രമം നടന്നത്. കലാപകാരികളായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

അക്രമത്തിനിടെ 45കാന് വെടിയേറ്റു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന സംഘർഷത്തിൽ പരുക്കേറ്റ പോലീസുകാരൻ കൊല്ലപ്പെട്ടു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ കുകി നേതാക്കളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും

മണിപ്പൂർ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡിജിപി രാജീവ് സിംഗിനോട് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനും എഫ് ഐ ആറുകൾ ആറായി തരം തിരിച്ച് നൽകാനും കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.

Advertisement