രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി

Advertisement

ന്യൂ ഡല്‍ഹി. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്. ഇതോടെ മുന്‍ എഐസിസി അധ്യക്ഷന്‍ ഇന്ന് തന്നെ ലോക്‌സഭയിലേക്ക് തിരികെയെത്തിയേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹാളാദപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യ കക്ഷികളിലും ചെറുതല്ലാത്ത ആഹ്ലാദമാണ് ഇപ്പോഴുള്ളത്.

‘മോദി’ പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിലെ വിചാരണ കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു ലോക്‌സഭ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.

അപകീര്‍ത്തി കേസില്‍ രാഹുലിനെതിരായ വിധിക്ക് സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചതോടെ തന്നെ എംപി സ്ഥാനം തിരികെ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് ഏതെങ്കിലും തരത്തില്‍ വൈകിയാല്‍ അതിനെതിരായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം തിരിച്ച് ലഭിച്ചതോടെ അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറിയേക്കും.

Advertisement