ശാസ്താംകോട്ട: ചിങ്ങം ഒന്നു മുതൽ ആരംഭിക്കുന്ന ഭരണിക്കാവിലെ ട്രാഫിക്ക് പരിഷ്കരണം നിലവിൽ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണെന്ന് കുന്നത്തൂർ താലൂക്ക് വികസന സമിതി
യോഗത്തിൽ അധികൃതർ വ്യക്തമാക്കി.ഫലപ്രദമല്ലെന്നു കണ്ടാൽ ആവശ്യമായ നടപടി സ്വീകരിക്കും.താലൂക്കിലെ
ജലജീവൻ പദ്ധതി പൂർത്തീകരണവുമായി ബന്ധപ്പെട്ട് കരാറുകാർ ഉൾപ്പെടെയുള്ളവരുടെ യോഗം ഈ മാസം 14 കൂടുന്നതിന് തീരുമാനിച്ചു.പോരുവഴി
ദേവഗിരി എസ്.റ്റി സെറ്റിൽമെന്റ് കോളനിയിലെ അപകടഭീഷണിയിലുളള
മരങ്ങൾ വനംവകുപ്പ് മുഖാന്തിരം വിലനിർണ്ണയം നടത്തി മുറിച്ചുമാറ്റുന്നതിന്
നടപടിയെടുക്കും.തലയിണക്കാവ് റെയിൽവെ അടിപ്പാത ഇലക്ട്രിഫിക്കേഷൻ നടത്തുന്നതിന് കരാറുകാരന് നിർദ്ദേശം നൽകാനും തീരുമാനമായി.താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇതിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ ട്രാൻസ്ഫോമർ മാറ്റി
സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിനും.ഒരുകോടി
രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഐ.സി.യു വിന്റെ നിർമ്മാണം ഉടൻ തുടങ്ങുന്നതിനും തീരുമാനിച്ചു.ശാസ്താംകോട്ട റയിൽവെ സ്റ്റേഷനിൽ ശബരി, ഇന്റർസിറ്റി,ജയന്തി ജനത എക്സ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എം.പി വഴി ശ്രമം നടത്തും.അതുപോലെ പ്ലാറ്റ് ഫോമിൽ മേൽകൂര നിർമ്മിക്കുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതാണെന്നും ഇരിപ്പിടങ്ങൾ ഒരുക്കുന്നതിനായി വൈ.എം.സി സന്നദ്ധസംഘടന വഴി ചെയ്യുന്നതിന് തീരുമാനിച്ചു. കുറ്റിയിൽ മുക്ക് – ശാസ്താംകോട്ട ക്ഷേത്രം റോഡ്, കുറ്റിയിൽ മുക്ക് വയൽ റോഡ്, ,കുറ്റിയിൽമുക്ക് – റെയിൽവെ സ്റ്റേഷൻ റോഡ് എന്നിവയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് തഹസിൽദാരെ ചുമതലപ്പെടുത്തി.മിലാദ് ഇ ഷെരീഫ് സ്കൂളിനു സമീപം വനംവകുപ്പ് വച്ചു പിടിപ്പിച്ച മരങ്ങളുടെ വേരുകൾ ജലജീവൻ പദ്ദതിക്ക് കുഴി എടുത്തതുമൂലം അപകടാവസ്ഥയിലുളള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നിയമാനുസൃത നടപടിക്കായി വാട്ടർ അതോറ്റി അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.നിർത്തലാക്കിയ മലനട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ബസ് സർവ്വീസ് പുനരാരംഭിക്കുന്നതിന് മന്ത്രിയുമായി ചർച്ച നടത്തും.ശാസ്താംകോട്ട കോളേജ് റോഡ് നിർമ്മാണത്തിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി എംഎൽഎ അറിയിച്ചു.പണി വൈകാതെ തുടങ്ങും.താലൂക്ക് പരിധിയിലെ ഇലക്ട്രിക്ക് പോസ്റ്റിലേയും പൊതു സ്ഥലങ്ങളിലേയും പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി.ശാസ്താംകോട്ട ജംഗ്ഷനിലെ റോഡ് സൈഡിൽ ഇന്റർലോക്ക് നിർമ്മാണം ഉടൻ തന്നെ ചെയ്യുന്നതിനും താലൂക്ക് വികസന സമിതി തീരുമാനിച്ചു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഡോ.സി.ഉണ്ണികൃഷ്ണൻ,ബിനു മംഗലത്ത്,തഹസിൽദാർ ആർ.കെ സുനിൽ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഭരണിക്കാവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയുള്ള ട്രാഫിക് പരിഷ്കാരങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ഭരണിക്കാവ്:ഭരണിക്കാവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയുള്ള ട്രാഫിക് പരിഷ്കാരങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂനിറ്റ് പൊതുയോഗം അധികൃതർക്ക് മുന്നറിയിപ്പ് നൽകി.ട്രാഫിക് പരിഷ്കാരം വ്യാപാരികൾ ഉൾപ്പെടെയുള്ള ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുത്.2019 ൽ തീരുമാനിച്ച് വിജയകരമായി നടപ്പിലാക്കിയ പദ്ധതി,ജംഗ്ഷനിൽ നിന്നും 50 മീറ്റർ അകലത്തിൽ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കിയും കയറ്റിയും അധിക സമയം പാർക്ക് ചെയ്യാതെ സ്റ്റാന്റിൽ കയറി പാർക്ക് ചെയ്തു പുറപ്പെടുന്ന രീതി ആയിരുന്നു.ഈ രീതി നടപ്പിലാക്കണമെന്ന് സർവ്വകക്ഷി യോഗത്തിൽ പങ്കടുത്തവരുടെ അഭിപ്രായം അധികൃതർ അവഗണിക്കുകയായിരുന്നു.
അന്നത്തെ തീരുമാനം വിജയകരമായി നടപ്പിലായി വന്ന സമയത്ത് മഴക്കാലമായതിനാൽ ചതുപ്പു നികത്തിയെടുത്ത സ്റ്റാന്റിലെ നിർമാണത്തിലെ അപാകത മൂലം വെള്ളക്കെട്ട് രൂപപ്പെട്ട് വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനും കടന്നു പോകുവാനും സാധിക്കാതെ വന്നപ്പോഴാണ് വാഹനങ്ങൾ കയറാതായത്.വെള്ളക്കെട്ട് മാറിയപ്പോൾ വേണ്ട ക്രമീകരണങ്ങൾ നടത്തുവാനോ ബസുകൾ കയറ്റുവാനോ ബന്ധപ്പെട്ടവർ ശ്രമിച്ചില്ല.ഒപ്പം കോവിഡ് മഹാമാരിയും മൂലം തീരുമാനം നിലച്ചു പോവുകയായിരുന്നു.അന്ന് നടപ്പിലാക്കി വിജയിച്ച പരിഷ്കാരം വീണ്ടും നടപ്പിലാക്കണമെന്നും ഇപ്പോൾ ഏകപക്ഷീയമായെടുത്ത തീരുമാനം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം പൊതു ജനങ്ങളുമായി സഹകരിച്ചു കൊണ്ട് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.യൂണിറ്റ് പ്രസിഡന്റ് എ.കെ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.കെ.ജി.പുരുഷോത്തമൻ,വി.സുരേഷ് കുമാർ,അബ്ദുൽ ജബ്ബാർ, എ.ബഷീർ കുട്ടി,പി.ശശിധരൻ, മുഹമ്മദു ഹാഷിം,അനിൽകുമാർ എന്നിവർ സംസാരിച്ചു.
നിരവധി അക്ഷര തെറ്റുകൾ ഉണ്ട്