കാമുകനുമായി ഫോണിൽ ഉടക്കി; ഹൈ ടെൻഷൻ പവർ ലൈനിൽ കയറി പെൺകുട്ടി, പിന്നാലെ കാമുകനും…

Advertisement

ഗൌരേല: കാമുകനുമായുള്ള വാക്കേറ്റത്തിന് പിന്നാലെ 80 അടി ഉയരമുള്ള ഹൈ ടെൻഷൻ പവർ ലൈനിൻറെ മുകളിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടി. പെൺകുട്ടിയെ പിന്തുടർന്ന് കാമുകനും കൂടി ലൈനിന് മുകളിൽ കയറിയതോടെ തലവേദനയായത് അധികൃതർക്ക്. ഛത്തീസ്ഗഡിലെ ഗൌരേലയിലാണ് സംഭവം. രണ്ട് പേർ ഹൈ ടെൻഷൻ ലൈനിൻറെ ടവറിലേക്ക് കയറി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളിൽ ഞെട്ടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സഭവം പുറത്തറിയുന്നത്. ഗൌരേലയിലെ പെൻഡ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് കമിതാക്കളുടെ വീട്ടുകാരെ വിവരം അറിയിച്ചു. ഇതിനോടകം വലിയ ആൾക്കൂട്ടമാണ് വിവരമറിഞ്ഞ് ഹൈ ടെൻഷൻ ലൈനിന് താഴേയ്ക്ക് എത്തിയത്. ഏറെ നേരത്ത സമാധാനിപ്പിക്കൽ ശ്രമത്തിന് ശേഷമാണ് കമിതാക്കൾ താഴെ ഇറങ്ങാൻ മനസ് കാണിച്ചത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ കമിതാക്കളെ പൊലീസ് നിലത്തിറക്കുകയായിരുന്നു.

ലൈനിന് താഴെ തടിച്ച് കൂടിയ ആളുകൾ സംഭവത്തിൻറെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഫോൺ സംസാരത്തിനിടെയുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മണിക്കൂറുകൾക്ക് മുൻപുണ്ടായ തർക്കത്തിന് പിന്നാലെ കാമുകനോട് കോപിച്ച് പെൺകുട്ടി ഹൈ ടെൻഷൻ ലൈനിൽ കയറുകയായിരുന്നു. പിന്നാലെ പെൺകുട്ടിയെ പിന്തിരിപ്പിക്കാനായി യുവാവും ടവറിൽ കയറുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്കും പരിക്കില്ല.

മറ്റൊരു സംഭവത്തിൽ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് 19 കാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത് കഴിഞ്ഞ മാസമാണ്. പരാതി നൽകാൻ കാമുകനൊപ്പമാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. പിതാവിനെതിരെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും പെൺകുട്ടി പരാതി നൽകി. തുടർന്ന് പൊലീസ്, പെൺകുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്പതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം. മറ്റൊരു സംഭവത്തിൽ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് 19 കാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത് കഴിഞ്ഞ മാസമാണ്. പരാതി നൽകാൻ കാമുകനൊപ്പമാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. പിതാവിനെതിരെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും പെൺകുട്ടി പരാതി നൽകി. തുടർന്ന് പൊലീസ്, പെൺകുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്പതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം.

Advertisement