വൈസ് ചാൻസലറുടെ ഓഫീസിന് സമീപം ടി – 123; ഭയന്ന് വിറച്ച് വിദ്യാർഥികൾ, മതിൽ ചാടിക്കടന്ന് എത്തി; സ‍ർവകലാശാല അടച്ചു

Advertisement


കലിയസോട്ട് മേഖലയിൽ ഈ കടുവയെ സ്ഥിരമായി കാണാറുള്ളതാണ്. ശനിയാഴ്ച പുലർച്ചെ 4:53 ന് വൈസ് ചാൻസലറുടെ ഓഫീസിന് സമീപമാണ് കടുവ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ജാഗരൺ സർവകലാശാല ക്യാമ്പസിനുള്ളിൽ കടുവയെ കണ്ടതോടെ വിദ്യാർത്ഥികളും ജീവനക്കാരും ആശങ്കയിൽ. ക്യാമ്പസിനുള്ളിൽ കറങ്ങുന്ന കടുവയുടെ ദൃശ്യങ്ങൾ സിസിടിവിയിലാണ് പതിഞ്ഞത്. കലിയസോട്ട് ഡാമിന് സമീപമാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. ടി-123 എന്ന് പേരിട്ടിരിക്കുന്ന പെൺകടുവയാണെന്ന് ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞതെന്ന് വ്യക്തമായതായി അലോക് പഥക് എന്ന ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

കലിയസോട്ട് മേഖലയിൽ ഈ കടുവയെ സ്ഥിരമായി കാണാറുള്ളതാണ്. ശനിയാഴ്ച പുലർച്ചെ 4:53 ന് വൈസ് ചാൻസലറുടെ ഓഫീസിന് സമീപമാണ് കടുവ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ടി-123 നാല് കടുവ കുഞ്ഞുങ്ങളുടെ അമ്മയാണ്. കലിയസോട്ട് പ്രദേശത്ത് സ്ഥിരം എത്താറുന്ന ഈ കടുവ മതിൽ ചാടിക്കടന്ന് ക്യാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു. ആശങ്കയുണ്ടായ സാഹചര്യത്തിൽ സർവകലാശാല അടച്ചിട്ടുണ്ട്.

Advertisement