ന്യൂഡെല്‍ഹി.ഡൽഹി സർവീസസ് ബില്ല് രാജ്യസഭായിലും പാസാക്കി.102 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 131 പേർ അനുകൂലിച്ചു. ബില്ലിന്റെ ചർച്ചയിലെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ ആഭ്യന്തരമന്ത്രി അമിത്ഷാ കടന്ന് ആക്രമിച്ചു. അടിയന്തരാവസ്ഥയെ കുറിച്ചുള്ള അമിൻഷയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ രംഗത്ത് വന്നു.ഇന്ന് ബിജെപിയിലുള്ള പകുതിപേരും കോൺഗ്രസ്സിൽ ആയിരുന്നു എന്ന് ഖർഗെ പരിഹസിച്ചു.
പ്രതിപക്ഷ സഖ്യത്തെയും അമിത് ഷാ വിമർശിച്ചു. മണിപ്പൂർ ചർച്ചയ്ക്ക് താൻ തയ്യാറാണെന്ന് അറിയിച്ച അമിത് ഷ, ചർച്ചയ്ക്കായി മല്ലികാർജുൻ ഖർഗെയെ വെല്ലുവിളിച്ചു.ബില്ലിന്റെ ചർച്ചയ്ക്കിടെ തൃണമൂൽഅംഗം ഡെറിക് ഒ ബ്രെയിനും, സഭാധ്യക്ഷൻ ജഗ്‌ദീപ് ദൻകറും തമ്മിൽ ഏറ്റുമുട്ടി. ഡെറിക് ഒബ്രയിനെ സഭാധ്യക്ഷൻ കടുത്ത ഭാഷയിൽ ശക്കാരിച്ചു.
സർവീസസ് ബില്ല് സെലക്റ്റ് കമ്മറ്റിക്ക് വിടണമെന്ന ആവശ്യപ്പെട്ടു ആം ആദ്മി അംഗം രാഘവ് ചദ്ധ അവതരിപ്പിച്ച പ്രമേയം പുതിയ വിവാദത്തിന് വഴി തെളിച്ചു.പ്രമേയത്തിൽ തങ്ങൾ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ച് അവകാശ ലംഘന പരാതിയുമായി 5 അംഗങൾ രംഗത്ത് വന്നു.ഗൗരവമേറിയ വിഷയമാണെന്നും അന്വേഷിക്കുമെന്നും രാജ്യസഭാ ഉപാധ്യക്ഷൻ സഭയെ അറിയിച്ചു.