ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് അമ്മയെ മകന്‍ തലക്കടിച്ച്‌ കൊലപ്പെടുത്തി

Advertisement

ലഖ്‌നൗ.ഉത്തര്‍പ്രദേശില്‍ അമ്മയെ മകന്‍ തലക്കടിച്ച്‌ കൊലപ്പെടുത്തി. ഇരുമ്ബ് വടിക്കൊണ്ട് അടിയേറ്റ് വീണ മുന്നി ദേവിയാണ് മരിച്ചത്.
രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം.

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് അമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ അജയ്‌യാണ് അറസ്റ്റിലായത്. അജയ്‌യുടെ അമ്മ മുന്നി ദേവിയാണ് മരിച്ചത്.

കൊലപാതകത്തിന് പിന്നാലെ പൊലീസില്‍ വിളിച്ച്‌ പ്രതി വിവരം അറിയിച്ചിരുന്നു. നൗബാസ്‌റ്റ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ് നഗര്‍ കോളനിയിലാണ് സംഭവം. കൊല്ലപ്പെട്ട മുന്നി ദേവിയുടെ ഇളയ മകനാണ് അജയ്‌. അജയ്‌യുടെ ഭാര്യ രോഷിണിയുടെയും കൂടെ രാജീവ് ഗാന്ധി കോളനിയിലെ വാടക വീട്ടിലാണ് മുന്നി കഴിഞ്ഞിരുന്നത്.

ഭാര്യയും അമ്മയും നിരന്തരം വഴക്കുണ്ടാകാറുണ്ട്. ഇത്തരത്തിലുണ്ടായ വഴക്കിനെ തുടര്‍ന്ന് രോഷാകുലനായ മകന്‍ അമ്മയെ ഇരുമ്ബ് വടി കൊണ്ട് തലക്കടിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മുന്നി സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. സമീപത്തുള്ള മറ്റൊരു വീട്ടിലാണ് മുന്നിയുടെ മൂത്തമകന്‍ വിജയ്‌യും കുടുംബവും താമസിക്കുന്നത്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ അജയ്‌യുടെ വീട്ടിലേക്ക് ഓടി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയ്‌ ചെന്ന് നോക്കിയപ്പോഴാണ് വീടിന്‍റെ ഗേറ്റിന് അരികെ അമ്മ രക്‌തത്തില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ടത്.

വിവരം അറിഞ്ഞ് നൗബാസ്‌റ്റ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അജയ്‌യെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും കേസില്‍ അജയ്‌യുടെ ഭാര്യ രോഷിണിയേയും ചോദ്യം ചെയ്യുമെന്നും എഡിസിപി സൗത്ത് അങ്കിത
ശര്‍മ പറഞ്ഞു. അജയ്‌യുടെ ഭാര്യയും മുന്നി ദേവിയും തമ്മില്‍ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Advertisement