മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് ചർച്ച തുടങ്ങും; രാഹുൽ ആദ്യം സംസാരിക്കും

Advertisement

ന്യൂ ഡെൽഹി : നരേന്ദ്രമോദി സർക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് പാർലമെന്റിൽ ചർച്ച നടക്കും. ഇന്ന് മുതൽ വ്യാഴാഴ്ച വരെയാണ് ലോക്‌സഭയിൽ ചർച്ച നടക്കുക. നരേന്ദ്രമോദി വ്യാഴാഴ്ച സഭയിൽ സംസാരിക്കും. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധിയാണ് ആദ്യം പാർലമെന്റിൽ സംസാരിക്കുക.

മണിപ്പൂർ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ നീക്കം. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയില്ല. ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിഡിപി തുടങ്ങിയ പാർട്ടികൾ ബിജെപിയെ പിന്തുണക്കും.

Advertisement