കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. എന്നാല്‍ ഒരു നിബന്ധനയുണ്ടെന്നും താരം പറഞ്ഞു. ആരാധകരുമൊത്ത് സെല്‍ഫി എടുക്കുന്നതിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കുമോ? എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം.
‘എന്തുകൊണ്ട് ഇല്ല, വിവാഹ ശേഷം എന്റെ പേരിനൊപ്പമുള്ള ചോപ്ര അങ്ങനെ തന്നെ നിലനിര്‍ത്തും’ എന്നായിരുന്നു നടിയുടെ മറുപടി. രാഹുല്‍ നല്ലൊരു വ്യക്തിയാണ് എന്നും ഷെര്‍ലിന്‍ പറഞ്ഞു. താരം അഭിനയിച്ച പൗരാഷ്പൂര്‍ 2 എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
താരത്തിന്റെ പ്രതികരണം സോഷ്യല്‍മീഡിയയിലും വന്‍ തരംഗമായിരിക്കുകയാണ്. എന്നാല്‍ നടിയെ പരിഹസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ലെന്നായിരുന്നു ഒരാളുടെ കമന്റ്.