മോദിയുടെ മറുപടി ഇന്ന്

Advertisement

ന്യൂഡെല്‍ഹി . കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ മറുപടി പറയും.. കഴിഞ്ഞ ദിവസം ചർച്ചയിൽ പങ്കെടുത്തു രാഹുൽ ഗാന്ധി മോദിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും അതിരൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചയത്‌.. മോഡിയെ രാവണൻ ആയും ഉപമിച്ചും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു.

അതിനിടെ രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് ഫ്ലയിംങ് കിസ്സ് നൽകിയെന്ന ആരോപണത്തിൽ ബിജെപി വനിതാ എംപിമാർ സ്പീക്കാർക്ക് പരാതി നൽകിയിട്ടുമുണ്ട്…രാജ്യസഭയിൽ ഇന്നും മണിപ്പൂർ വിഷയം പ്രതിപക്ഷം ഉന്നയിക്കും.. ചട്ടം 267 അനുസരിച്ചു അടിയന്തര ചർച്ച വേണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം..