ഹരിയാനയിലെ സംഘർഷ ബാധിത മേഖലകൾ സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കുന്നു

Advertisement

ന്യൂഡെല്‍ഹി.ഹരിയാനയിലെ സംഘർഷ ബാധിത മേഖലകൾ സിപിഎം എം.പിമാരും നേതാക്കളും അടങ്ങുന്ന സംഘം ഇന്ന് സന്ദർശിക്കും.പ്രശ്നബാധിത മേഖലകളിലെ സാഹചര്യം സംഘം നേരിൽ കണ്ട് മനസിലാകും. സി പി എം എം.പിമാരായ എ എ റഹീം, വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്,പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തുന്നത്.

അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് വേണ്ടത്ര മുൻകരുതലുകൾ എടുക്കുവാൻ കഴിഞ്ഞില്ലെന്ന് ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല.ഒരു വിഭാഗം നടത്തിയ യാത്ര സംബന്ധിച്ച് പൂർണ വിവരം ശേഖരിക്കുവാൻ പോലീസ് ശ്രമിച്ചില്ലെന്നും ചൗട്ടാലയുടെ വെളിപ്പെടുത്തൽ.സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രതികരിച്ച മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും സർക്കാരിനെയും പ്രതിരോധത്തിൽ ആക്കുന്നതാണ് ഉപ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.