ഓഫിസ് മുറിയിൽ യുവതിയുമായി ജില്ലാ കളക്ടറുടെ ശൃം​ഗാരം, വീഡിയോ പുറത്ത്; പിന്നാലെ വടിയെടുത്ത് സർക്കാർ

Advertisement

ഗാന്ധിനഗർ(ഗുജറാത്ത്): യുവതിയുമായുള്ള ഇന്റിമേറ്റ് വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ​ഗുജറാത്തിൽ ജില്ലാ കലക്ടറെ സസ്പെൻഡ് ചെയ്തു. മോശം പെരുമാറ്റവും ധാർമികതക്ക് വിരുദ്ധമെന്നും ആരോപിച്ചാണ് നടപടി.

ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്‍വിയെയാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്. ജില്ലാ കളക്ടറുടെ അധിക ചുമതല ജില്ലാ വികസന ഓഫീസർ (ഡിഡിഒ) മിലിന്ദ് ബാപ്നക്ക് സർക്കാർ കൈമാറി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് എസിഎസ് സുനൈന തോമർ അധ്യക്ഷയായ അഞ്ചംഗ വനിതാ ഓഫീസർമാരുടെ സമിതിയെ നിയോ​ഗിച്ചു. വിഷയം അന്വേഷിച്ച് ഒരു മാസത്തിനകം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകണമെന്നാണ് നി‌ർദേശം.

കലക്ടർ ഓഫീസിൽവെച്ച് സ്ത്രീയുമായി അടുത്തിടപഴകുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. വീഡിയോയുടെ ആധികാരികത പരിശോധിച്ചാണ് ന‌ടപടി. 2008 ബാച്ചിൽ സ്ഥാനക്കയറ്റം ലഭിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കലക്ടറുടെ ഫോൺ പരിശോധനക്കായി പിടിച്ചെ‌ടുത്തു. ​2022ലാണ് ഇയാൾ കലക്ടറാകുന്നത്. നേരത്തെ ഡിഡിഒ ചുമതല വഹിച്ച സമയവും ആരോപണം നേരി‌‌ട്ടിരുന്നു.

Advertisement