ഒച്ചപ്പാടുകള്‍ നിലയ്ക്കാതെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് സമാപിക്കും

Advertisement

ന്യൂഡെല്‍ഹി . പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് സമാപിക്കും. മണിപ്പൂർ സംഘർഷം, അധിർ രഞ്ജൻ ചൗദരിയുടെ പെൻഷൻ എന്നീ വിഷയങ്ങളിൽ ഇന്നും ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. അധിർ രഞ്ജൻ ചൗധരിക്കെതിരായ നടപടി അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി എതിരെ നടത്തിയ രൂക്ഷ മായ ആക്രമണത്തിന്റെ പേരിൽ എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ അവിശ്വാസപ്രമേയം ശബ്ദ വോട്ടോടെ തള്ളിയിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും, ഇന്ത്യ സഖ്യത്തെയും അതിരൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രി വിമർശിച്ചു.
ആദ്യ 90 മിനിറ്റ് പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് പരാമർശിച്ചില്ലെന്ന് വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നു. നാലുമിനിറ്റേ സംസാരിച്ചുവെങ്കിലും മണിപ്പൂരിന് സമാശ്വാസം വാഗ്ദാനം ചെയ്തായിരുന്നു മോദിയുടെ പ്രസംഗം സമാപിച്ചത്.

Advertisement