മണിപ്പൂരിലെ കലാപം; സൈന്യത്തിന് രണ്ട് ദിവസത്തില്‍ അവസാനിപ്പിക്കാമായിരുന്ന പ്രശ്‌നമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി

Advertisement

മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം ഇല്ലായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സൈന്യത്തിന് രണ്ട് ദിവസത്തില്‍ അവസാനിപ്പിക്കാമായിരുന്ന പ്രശ്‌നമായിരുന്നു. മണിപ്പൂരില്‍ ഇന്ത്യ ഇല്ലാതാകുമ്പോള്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമര്‍ശനം. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.
മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരില്‍ കുട്ടികള്‍ മരിക്കുന്നു സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോണ്‍ഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തില്‍ ആയിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement