ഹരിയാന നൂഹ് സംഘർഷം,ഇൻറർനെറ്റ് നിരോധനം നാളെ വരെ നീട്ടി

Advertisement

ചണ്ഡീഗഡ്.ഹരിയാന നൂഹ് സംഘർഷത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. നുഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, റെവാരി, പാനിപ്പത്ത്, ഭിവാനി, ഹിസാർ എന്നിവിടങ്ങളിലായി 160 എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇൻറർനെറ്റ് നിരോധനം നാളെ വരെ നീട്ടി. അതേസമയം ഹരിയാന നൂഹിലെ കെട്ടിടങ്ങൾ പൊളിച്ച നടപടിക്കെതിരായ ഹർജികൾ ചീഫ് ജസ്റ്റിസിന് മുൻപാകെ വിടാൻ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കി.ജസ്റ്റിസ് അരുൺ പള്ളി, ജസ്റ്റിസ് ജഗ്മോഹൻ ബൻസാൽ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം.

നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെയാണ് നൂഹിലെ കെട്ടിടങ്ങൾ പൊളിച്ചതെന്നാണ് കോടതിയുടെ വിലയിരുത്തൽ.നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്ന ശരിയായ നടപടിക്രമമാണ് സ്വീകരിച്ചതെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ദീപക് സബേർവാൾ ബെഞ്ചിനെ അറിയിച്ചിരുന്നു. കേസ് ഓഗസ്റ്റ് 18ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും.അതേസമയം നൂഹിൽ കർഫ്യൂവിന് വീണ്ടും ഇളവ് ഏർപ്പെടുത്തി.രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഇളവ്.

Advertisement