യോഗി സർക്കാരിന്റെ കാലത്തെ 183 ഏറ്റുമുട്ടൽ കൊലകളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രിം കോടതി

Advertisement

ന്യൂ ഡെൽഹി:

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 2017 മുതലുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദേശം നൽകിയത്. ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം

ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറ് വർഷമായി യുപിയിൽ നടന്ന 183 പോലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ മുൻ സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ മാർഗരേഖക്ക് സമാനമായ പൊതുമാർഗനിർദേശം തയ്യാറാക്കുമെന്ന് കോടതി വ്യക്തമാക്കി.