മണിപ്പൂരിൽ വ്യാപക പരിശോധന, ആയുധങ്ങൾ പിടികൂടി

Advertisement

ഇംഫാല്‍. മണിപ്പൂരിൽ വ്യാപക പരിശോധന, ആയുധങ്ങൾ പിടികൂടി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലാണ് തിരച്ചിൽ നടന്നത്. 14 തോക്കുകൾ,വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തു. പരിശോധന തുടരുമെന്ന് പോലീസ് . അതേസമയം മണിപ്പൂർ നിയമസഭാ സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കാൻ കുക്കി എംഎൽഎമാർക്ക് ഐടിഎല്‍എഫ് നിർദ്ദേശം നല്‍കി.

കുക്കി വിഭാഗക്കാര്‍ക്കെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് നീക്കം

Advertisement