തിരുപ്പതിയില്‍ ആറുവയസുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായി. കുട്ടിയെ ആക്രമിച്ച സ്ഥലത്ത് ആന്ധ്രാ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. അതിനിടെ, തിരുപ്പതി ക്ഷേത്രത്തില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 5 മുതല്‍ രണ്ടു വരെ മാത്രമായിരിക്കും പ്രവേശനം.