ന്യൂഡെല്‍ഹി.ഇന്ത്യ – ചൈന 19 മത് കമാന്റർ തല ചർച്ച ഇന്ന് നടക്കും.രാവിലെ 9.30ന് ചുഷുൾ അതിർത്തി പോയിന്റിൽ ആണ് ചർച്ച.കിഴക്കൻ ലഡാക്കിലെ സേന പിന്മാറ്റമാണ് യോഗത്തിന്റ പ്രധാന അജണ്ട.
ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് ഒരുമാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് സൈനിക തല ചർച്ച.ഡെപ്സാങ്ങിൽ നിന്നും ഡെംചോക്കിൽ നിന്നുമുള്ള സേന പിന്മാറ്റമാകും ഇന്ന് ചർച്ചയാക്കുകയെന്ന് സൈനിക വൃത്തങ്ങൾ.2020 ഏപ്രിലിനു മുൻപുള്ള സ്ഥിതി തുടരണം എന്നാണ് ഇന്ത്യയുടെ നിലപാട്.