ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുത്ത് രാജ്യം. ഭീകരാക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡല്‌ഹിയിലടക്കം സുരക്ഷ ശക്തമാക്കി.
സംഘർഷം തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രതയ്ക്ക് കേന്ദ്രം നിർദ്ദേശം നല്കി. ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടന്നു.
ജി 20 ഉച്ചകോടി കൂടി നടക്കാനിരിക്കെ നഗരത്തിൽ ഭീകരാക്രമണസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഇന്റിലജൻസ് വിഭാഗം നൽകിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ഇടങ്ങളിൽ പരിശോധന ശക്തമാക്കി.വിഘടനവാദികൾ മണിപ്പൂരിൽ സ്വാതന്ത്യദിനാഘോഷം ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം നൽകിയതോടെ സുരക്ഷ ശക്തമാക്കി. അഞ്ചു ജില്ലകളിൽ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങൾ കണ്ടെത്തി. കൂടുതൽ സുരക്ഷാ സേനാംഗങ്ങളെ ഇവിടെ വിന്യസിച്ചു നിർമ്മാണ തൊഴിലാളികളും അദ്ധ്യാപകരും മത്സ്യ തൊഴിലാളികളും ഉൾപ്പടെ 1800 പേരെയാണ് പ്രത്യേക അതിഥികളായി നാളെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗിക വസതിയിൽ ദേശീയ പതാക ഉയർത്തി.