ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു; കന്നഡ നടനും സംവിധായകനുമായ വീരേന്ദ്രബാബു അറസ്റ്റിൽ

Advertisement

ബെംഗ്ലൂരു: ലൈംഗിക പീഡനക്കേസിൽ കന്നഡ നടനും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റിൽ. 2 വർഷം മുമ്പ് സൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്ന 36കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ദൃശ്യങ്ങൾ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് പീഡനം തുടർന്നു

5 ലക്ഷം രൂപ തട്ടിയെടുത്തെന്നും കഴിഞ്ഞ ദിവസം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും മോഷ്ടിച്ചാതയും യുവതിയുടെ പരാതിയിൽ പറയുന്നു.