ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വീകാര്യത വർദ്ധിച്ചു, രാഷ്ട്രപതി

Advertisement

ന്യൂഡെല്‍ഹി.അന്താരാഷ്ട്ര തലത്തിൽ രാജ്യം മുന്നേറുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.രാജ്യത്ത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതിൽ സന്തോഷമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. മരണാനന്തരം നാലുപേർക്ക് അടക്കം 11 പേർക്ക് പുരസ്കാരം. 4 സിആര്‍പിഎഫ് ജവാൻമാർക്ക് മരണാനന്തരബഹുമതിയായി കീർത്തിചക്ര പ്രഖ്യാപിച്ചു.

എല്ലാ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന രാഷ്ട്രപതി ദ്രൗപതി മുർമു,
വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്ന് ഓർമ്മപ്പെടുത്തി.

അന്താരാഷ്ട്രതലത്തിൽ രാജ്യം കുതിക്കുകയാണെന്നും, ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വീകാര്യത വർദ്ധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. ഇന്ന്, എല്ലാ വികസനത്തിലും രാജ്യസേവനത്തിലും സ്ത്രീകൾ വിപുലമായ സംഭാവനകൾ നൽകുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഗോത്ര സഹോദരങ്ങൾ പാരമ്പര്യങ്ങളെ സമ്പന്നമാക്കുന്നതിനൊപ്പം ആധുനികത സ്വീകരിക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡലുകൾ പ്രഖ്യാപിച്ചു.

മേജർ വികാസ് ബാംബൂ,മേജർ മുസ്തഫ ബൊഹറ,ഹവിൽദാർ വിവേക് സിംഗ് തോമർ,റൈഫിൾമാൻ കുൽ ഭൂഷൻ മന്ദ എന്നിവർക്കു മരണന്തര ബഹുമതിയായി ശൗര്യ ചക്ര പ്രഖ്യാപിച്ചു.

സൈന്യത്തിൽ നിന്നും,മേജർ വിജയ് വർമ്മ,മേജർ സച്ചിൻ നേഗി,മേജർ രാജേന്ദ്രപ്രസാദ് ജാട്ട്,മേജർ രവീന്ദ്രൻ സിംഗ് റാവത്ത്, നായിക് ബീം സിംഗ് എന്നിവർക്കും, ജമ്മു കശ്മീർ പോലീസ് കോൺസ്റ്റബിൾ സേഫുള്ള ഖാദിരി,സിആർപിഎഫ് കോൺസ്റ്റബിൾ ഗമിത് മുകേഷ് കുമാർ,എന്നിവരുംശൗര്യ ചക്ര പുരസ്‌കാരത്തിന് അർഹരായി.

Advertisement