ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും നാശം വിതച്ച് മഴ. ഹിമാചലിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഇന്നലെ മാത്രം 50 പേർ മരണപ്പെട്ടു.മണ്ണിടിച്ചിൽ രൂക്ഷമായ തുടരുന്നു. സമ്മർ ഹില്ലിൽ ക്ഷേത്രം തകർന്ന് ഒൻപത് പേരാണ് മരിച്ചത്.പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇരുപതോളം പേർക്ക് ഉള്ള രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നു.
ഓഗസ്റ്റ് 19 വരെ മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഷിംലയിലും മണ ണ്ഡിയിലുമാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. ഇന്ന് നടത്താനിരുന്ന സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾ സർക്കാർ ഒഴിവാക്കി.ഉത്തരാഖണ്ഡിലെ കനത്ത മഴ മൂലം ചാർ ദാം യാത്ര രണ്ടുദിവസത്തേക്ക് നിർത്തിവെച്ചു.ശക്തമായ മഴയിൽ ഋഷികേശിലെ ഗംഗ നദിയുടെ ജലനിരപ്പ് അപകടമാംവിധം ഉയർന്നു